കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉടന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) മൊബൈല്‍ ശൃംഖല സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായുള്ള കരാര്‍ മോട്ടോറോളയ്ക്ക് നല്‍കി.

ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 960 കോടി രൂപയുടെ ടെന്‍ഡറാണ് നല്‍കിയിട്ടുള്ളത്. പണി പൂര്‍ത്തിയായാലുടന്‍ ബിഎസ്എന്‍എല്‍ സംസ്ഥാനത്ത് മൊബൈല്‍ സര്‍വീസ് തുടങ്ങും. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ സര്‍വീസ് തുടങ്ങാന്‍ പോകുന്നത്.

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലുള്‍പ്പടെ ആറ് സ്വിച്ചിംഗ് സെന്ററുകളായിരിക്കും ബിഎസ്എന്‍എല്‍ മൊബൈലിന് ഉണ്ടാവുക. കേരളം മുഴുവന്‍ വ്യാപിക്കുന്ന ഒരു മൊബൈല്‍ ശൃംഖലയ്ക്കാണ് ബിഎസ്എന്‍എല്‍ രൂപം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ഒന്നരലക്ഷം കണക്ഷന്‍ നല്‍കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. സംസ്ഥാനമൊട്ടാകെ മൂന്ന് ലക്ഷം കണക്ഷനാണ് ലക്ഷ്യം.

ഇപ്പോള്‍ സംസ്ഥാനത്ത് മൊബൈല്‍ സര്‍വീസ് നല്‍കുന്ന ബിപിഎല്‍, എസ്കോട്ടെല്‍ കമ്പനികളെക്കാള്‍ നിരക്ക് കുറച്ച് നല്‍കി വിപണി പിടിക്കാനാണ് ബിഎസ്എന്‍എല്‍ നീക്കം. നിരക്ക് കുറവായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളം മുഴുവന്‍ വ്യാപിക്കുന്ന ശൃംഖലയായതിനാല്‍ മറ്റ് മൊബൈല്‍ ദാതാക്കളെ നിഷ്പ്രയാസം കവച്ചുവയ്ക്കാമെന്നും ബിഎസ്എന്‍എല്‍ കണക്കുക്കൂട്ടുന്നു. വയനാട് പോലുള്ള ജില്ലകളില്‍ ഇപ്പോള്‍ ബിപിഎല്ലിന്റെയും എസ്കോട്ടെല്ലിന്റെയും മൊബൈല്‍ സര്‍വീസ് ലഭിക്കുന്നില്ല.

ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന് 5, 000 രൂപയാണ് ബിഎസ്എന്‍എല്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സാധാരണ ഫോണിന്റെ ഒരു കണക്ഷന്‍ നല്‍കുമ്പോള്‍ ബിഎസ്എന്‍എല്ലിന് 18, 000 രൂപ മുതല്‍ 20, 000 രൂപ വരെ ചെലവാകുന്നുണ്ട്.

ബിഎസ്എന്‍എല്‍ കൂടി എത്തുന്നതോടെ കേരളത്തിലെ മൊബൈല്‍ വിപണി കൂടുതല്‍ മത്സരം നിറഞ്ഞതാകും. ഗുജറാത്ത്, മഹാരാഷ്ട്ര, പടിഞ്ഞാറന്‍ യുപി തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ സര്‍വീസുള്ള ഭാരതി ടെലികോം കേരളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നേടിക്കഴിഞ്ഞു. ഭാരതി കൂടി എത്തുമ്പോള്‍ നാല് മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളാവും. ഇതോടെ കമ്പനികള്‍ തമ്മിലുള്ള മത്സരം കൊണ്ട് ഉപഭോക്താവിന് ഗുണമുണ്ടാവുമെന്ന് കരുതുന്നു. മൊബൈല്‍ ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്കുള്ള വിളികള്‍ സൗജന്യമാക്കിക്കൊണ്ട് ഈയിടെ എസ്കോട്ടെല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X