പകുതിയോളം നിക്ഷേപം വിദേശമലയാളികളുടേത്
തിരുവനന്തപുരം: സംസ്ഥാനത്തിലെ ബാങ്ക് നിക്ഷേപത്തില്‍ പകുതിയോളം വിദേശമലയാളികളുടേത്.
സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 44, 850 കോടി രൂപയാണ്. ഇതില്‍ 21, 431 കോടി രൂപ വിദേശമലയാളികളുടെ നിക്ഷേപമാണ്. ജൂലായ് 24 ചൊവാഴ്ച തിരുവനന്തപുരത്ത് നടന്ന ബാങ്കിംഗ് നിക്ഷേപങ്ങളെ സംബന്ധിച്ച യോഗത്തിലാണ് ഇത് വ്യക്തമാക്കപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.
സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം 42. 77 ശതമാനമായി വര്‍ധിച്ചുവെന്ന് സമിതിയുടെ കണ്‍വീനറും കാനറാ ബാങ്ക് ചെയര്‍മാനുമായ ശാസ്ത്രി വ്യക്തമാക്കി. 7746 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പയായി നല്‍കിയതെന്ന് യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു.
സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം 50ശതമാനമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications