'വെടിനിര്‍ത്തല്‍ പിന്‍വലിച്ചാല്‍ ഒളിപ്പോര് തുടരും'
ദില്ലി: മണിപ്പൂരില്‍ വെടിനിര്‍ത്തില്‍ വ്യാപിപ്പിക്കാനുള്ള നീക്കം കേന്ദ്രം പിന്‍വലിക്കുകയാണെങ്കില്‍ ഗറില്ലാ യുദ്ധം തുടരുമെന്ന് നാഗാ തീവ്രവാദി സംഘടനയായ എന്‍എസ്സിഎന്‍ (ഐ-എം).
വെടിനിര്‍ത്തല്‍ വ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയാണെങ്കില്‍ അതിനെ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും നാഷണല്‍ സോഷ്യലിസ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( എന്‍എസ്സിഎന്‍ (ഐ-എം)) 'ഇന്‍ഫര്‍മേഷന്‍ വകുപ്പ്' സെക്രട്ടറി വി.ഹോറാം പറഞ്ഞു. വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ ഒളിവില്‍ പോകുമെന്നും അക്രമം തുടരുമെന്നും ഹോറാം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ വ്യാപിപ്പിച്ചതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍എസ്സിഎന്നുമായുള്ള കരാര്‍ പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇരുവിഭാഗവും തമ്മില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള മുന്നോടിയാണ് വെടിനിര്‍ത്തലെന്ന് ഹോറാം പറഞ്ഞു.
വെടിനിര്‍ത്തല്‍ പുനപരിശോധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വാജ്പേയി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ജൂലായ് 27 വെള്ളിയാഴ്ച ചര്‍ച്ച നടത്താനിരിക്കുകയാണ്.












Click it and Unblock the Notifications