Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രശേഖര്‍ 500 ഏക്കര്‍ തിരിച്ചുനല്കണം

ദില്ലി: മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ബോന്‍സി ആശ്രമത്തിന് ഹരിയാനാ സര്‍ക്കാര്‍ നല്‍കിയ 500 ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ എം.ബി. ഷാ, ആര്‍.പി. സേത്തി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ജൂലായ് 31ന് മുമ്പായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കോടതിയില്‍ സമ്മതപത്രം സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.

ചന്ദ്രശേഖര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച'ഭാരത് യാത്ര കേന്ദ്ര' എന്ന സംഘടനയ്ക്കാണ് 500 ഏക്കര്‍ വരുന്ന ബോന്‍സി പഞ്ചായത്ത് ഹരിയാനാ സര്‍ക്കാര്‍ സമ്മാനിച്ചത്. കന്യാകുമാരിയില്‍ നിന്നും രാജ്ഘട്ടിലേക്ക് 1983ല്‍ പദയാത്ര നടത്തിയ വേളയിലാണ് ചന്ദ്രശേഖര്‍ സാമൂഹ്യസേവനം ലക്ഷ്യമാക്കി ഭാരത്യാത്രാ കേന്ദ്ര എന്ന സംഘടന രൂപീകരിച്ചത്.

ആശ്രമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലം 500 ഏക്കര്‍ വനപ്രദേശമാണെന്നും 10 ഏക്കര്‍ അതിര്‍ത്തി രക്ഷാ സേനയുടേതാണെന്നും ചൂണ്ടിക്കാട്ടി ബി.എസ്.വധേരയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമം ലംഘിച്ചുകൊണ്ടാണ് ഇത്രയും സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സ്ഥലം തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടതിനൊപ്പം ആശ്രമത്തിന്റെ പരിധിയില്‍ വരുന്ന വനപ്രദേശത്തെ എത്ര മരം വെട്ടിയിട്ടുണ്ടെന്ന് കണക്കാക്കാനും സുപ്രിം കോടതി ഹരിയാനാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+