കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ഇന്തോ-പാക് വെടിവയ്പ്

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുഡിവിഷനിലെ നിയന്ത്രണരേഖയില്‍ കനത്ത വെടിവയ്പ്. ജൂലായ് 24 ചൊവാഴ്ചയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ തമ്മില്‍ ശക്തമായ വെടിവയ്പ് നടന്നത്.

അഞ്ച് പാക് സൈനികരെ വെടിവച്ചുകൊന്നതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. രജൗറി മേഖലയിലേക്ക് ഒരു സംഘം ആയുധധാരികളായ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതിനെ ഇന്ത്യന്‍ സൈന്യം എതിര്‍ത്തപ്പോഴാണ് വെടിവയ്പ് ആരംഭിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

തുടര്‍ന്ന് നടന്ന വെടിവയ്പില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് പാക് തീവ്രവാദികളും വെടിയേറ്റ് മരിച്ചു. എന്നാല്‍ വെടിയേറ്റുവീണ മൂന്നു സൈനികരുടെ ജഡം മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ശേഷിച്ച രണ്ടുപേരുടെ ജഡം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ സൈന്യം മോര്‍ട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ശക്തമായ വെടിവയ്പ് തുടങ്ങുകയായിരുന്നു.

പാക് സൈന്യം 5,000 റൗണ്ടെങ്കിലും നിറയൊഴിച്ചതായി ഇന്ത്യന്‍ സൈനികവക്താവ് അറിയിച്ചു. മണിക്കൂറുകളോളം വെടിവയ്പ് നടന്നു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും അപകടമുണ്ടായില്ലെന്നും സൈനികവക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X