കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഫാലില്‍ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: നാഗാ കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലുള്ള കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു. കേന്ദ്ര ഭക്ഷ്യസംസ്കരണസഹമന്ത്രി ടി.എച്ച്. ഛാവോബയുടെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

അക്രമാസക്തരായ ജനക്കൂട്ടം ജൂലായ് 23 തിങ്കളാഴ്ച രാത്രിയാണ് വീട് കത്തിച്ചത്. അക്രമത്തിനിടയില്‍ 30 പേര്‍ക്ക് പരിക്കേറ്റു.

ഇതേ തുടര്‍ന്ന് മണിപ്പൂര്‍ പൊലീസ് മേധാവി ഇംഫാല്‍ നഗരത്തില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. നേരത്തെ കലാപകാരികള്‍ രണ്ട് എംഎല്‍എമാരുടെയും ഒരു എംപിയുടെയും വീടിന് തീകൊളുത്തിയിരുന്നു.

അക്രമികള്‍ വീട് കത്തിച്ചില്ലെന്നും വീട്ടിലെ സാധനസാമഗ്രികളും മരസാമാനങ്ങളും നശിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് മണിപ്പൂര്‍ പൊലീസ് മേധാവി എ.എസ്. സിദ്ദിഖി പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള കലാപം കൂടുതല്‍ ശക്തമാകാനിടയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്ടാളക്കാരും പൊലീസ് കമാന്റോകളും അര്‍ദ്ധസൈനികരും മണിപ്പൂരില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X