വാജ്പേയി പാകിസ്ഥാനില്‍ പോകരുത് : ആര്‍എസ്എസ്
ദില്ലി: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാകിസ്ഥാന് സന്ദര്‍ശിക്കരുതെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ആഗ്ര ഉച്ചകോടി പരാജയപ്പെട്ടതില്‍ അത്ഭുതമൊന്നുമില്ല. ഇന്നത്തെ സാഹചര്യത്തില്‍ വാജ്പേയി പാകിസ്ഥാന് സന്ദര്‍ശിച്ചാലും കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല - ആര്‍എസ്എസ് വക്താവ് എം.ജി. വൈദ്യ പറഞ്ഞു.
ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ വിടുന്ന പാകിസ്ഥാന് സംഘങ്ങളെ ഇന്ത്യന്‍ സൈന്യം പോരാട്ടത്തിലൂടെ ഉന്മൂലം ചെയ്യുകയാണ് വേണ്ടതെന്ന നിലപാടാണ് ആര്‍എസ്എസിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
''കശ്മീര്‍ താഴ്വരയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന് ഒന്നും ചെയ്യാനില്ല. കശ്മീരില്‍ പ്രശ്നങ്ങളുണ്ടായിരിക്കാം. എന്നാല്‍ അത് പാകിസ്ഥാനല്ല ചുമലിലേറ്റേണ്ടത്'', ആര്‍എസ്എസ് വക്താവ് ചൂണ്ടിക്കാട്ടി. കശ്മീരില്‍ തീവ്രവാദമല്ല സ്വാതന്ത്യ്രസമരമാണ് നടക്കുന്നതെന്ന പാകിസ്ഥാന് പ്രസിഡണ്ട് പര്‍വേസ് മുഷാറഫിന്റെ നിലപാടിനെയും അദ്ദേഹം എതിര്‍ത്തു.
പാകിസ്ഥാനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കഴിയുന്നതെല്ലാം ചെയ്യണം. കൂടാതെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആയുധം എത്തിച്ചുകൊടുക്കുന്ന കേന്ദ്രങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുകയും വേണം - വക്താവ് ആവശ്യപ്പെട്ടു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications