ഉച്ചകോടി: പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ന്
ദില്ലി: ആഗ്ര ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ജൂലായ് 24 ചൊവാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.
ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഉച്ചകോടിയെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടക്കും.
ജൂലായ് 16 തിങ്കളാഴ്ചയാണ് വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മിലുള്ള ഉച്ചകോടി അവസാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് അന്തിമപരിഹാരം കാണാനാകാതെ ഉച്ചകോടി പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications