Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആയുര്‍വേദത്തിന് വന്‍സാധ്യത'

തിരുവനന്തപുരം: ആയുര്‍വേദ മരുന്നുകള്‍ കയറ്റിഅയക്കുന്നത് വഴി ആഗോള മരുന്ന് വിപണിയില്‍ കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'കേരളത്തിലെ ആയുര്‍വേദ മരുന്ന് വ്യവസായത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന സിംപോസിയത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്.

ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പരമ്പരാഗത മരുന്ന് വ്യവസായത്തിന്റെ മേഖലയില്‍ കേരളത്തിന് വന്‍സാധ്യതകളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേരള ഫാര്‍മസി ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ആണ് സിംപോസിയം സംഘടിപ്പിച്ചത്.

ലഭ്യമായ മരുന്നുകളെ കുറിച്ച് സമഗ്രപഠനം തന്നെ നടത്തേണ്ടതുണ്ടെന്ന് എസ്പിഐസി (ചെന്നൈ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എം.ഡി.നായര്‍ പറഞ്ഞു. ഔഷധശക്തിയുള്ള ചെടികളുടെ ലിസ്റ് തയ്യാറാക്കുകയും അവയുടെ ആഗോളവിപണിയിലെ സാധ്യതകളെ കുറിച്ച് പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രമേഹം, വാതരോഗം, സന്ധിവീക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് താത്കാലിക രോഗശമനം വരുത്താനേ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നുള്ളൂ. ഈ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകള്‍ക്ക് ആഗോളവിപണിയില്‍ വന്‍സാധ്യതയുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിനും പരമ്പരാഗത വൈദ്യചികിത്സയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ മുന്‍ പ്രൊഫസര്‍ വേലായുധ പണിക്കര്‍ അഭിപ്രായപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത വൈദ്യചികിത്സയും കൂട്ടിയോജിപ്പിച്ച് പുതിയ വൈദ്യചികിത്സാ രീതി വികസപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+