വൈദ്യുതിനിരക്ക് വര്‍ധന: ചര്‍ച്ചകള്‍ തുടങ്ങി
തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങി.
ജൂലായ് 24 ചൊവാഴ്ച ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളുടെ സംഘടനകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, ധനകാര്യ മന്ത്രി കെ. ശങ്കരനാരായണന്‍, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു. വൈദ്യുതചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ലോഡ്ഷെഡ്ഡിംഗിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം എല്ലാ വിഭാഗത്തിന്റെയും അഭിപ്രായമാരാഞ്ഞതിനു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നതാണ് ഇപ്പോഴത്തെ ധാരണ.












Click it and Unblock the Notifications