കൊളംബോ വിമാനമില്ല; ഗള്‍ഫ് യാത്രക്കാര്‍ കുടുങ്ങി
തിരുവനന്തപുരം: തമിഴ്പുലികള്‍ ശ്രീലങ്കയിലെ വിമാനത്താവളം ആക്രമിച്ചതിനാല്‍ തിരുവനന്തപുരം-കൊളംബോ വിമാനങ്ങള്‍ റദ്ദാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിക്കേണ്ട നൂറുകണക്കിന് ഗള്‍ഫ് യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
ജൂലായ് 24 ചൊവാഴ്ച പുലര്‍ച്ചെ നാലിനാണ് തമിഴ്പുലികള്‍ ശ്രീലങ്കയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യോമസേനാവിമാനത്താവളത്തിലും ബോംബ് സ്ഫോടനം നടത്തിയത്. ഗള്‍ഫ്യാത്രക്കാരെ മറ്റേതെങ്കിലും റൂട്ടിലുള്ള വിമാനങ്ങളില്‍ പറഞ്ഞയക്കുമെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പു നല്കിയിട്ടുണ്ട്. പക്ഷെ ഇതുവരെ എങ്ങിനെ പറഞ്ഞയക്കണമെന്നതു സംബന്ധിച്ച് തീരുമാനമെടുത്തില്ല.
ഇവരില്‍ പലരും ഉടനെ ജോലിക്ക് കയറേണ്ടവരായതിനാല്‍ അസ്വസ്ഥരാണ്. കൊളംബോ വഴിയുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കുറവാണെന്നതിനാലാണ് പല ഗള്‍ഫ് യാത്രക്കാരും ഇതുവഴി യാത്രചെയ്യുന്നത്.
അതേസമയം ചൊവാഴ്ച മസ്കറ്റില്‍ നിന്നും കൊളംബോയിലേക്കുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. 228 യാത്രക്കാര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള നൂറോളം യാത്രക്കാരെ വിമാനത്താവളഅധികൃതര്‍ ഉടനെ വിട്ടയച്ചു. മറ്റുള്ളവരെ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ വിട്ടയക്കൂ.
കൊളംബോ വിമാനത്താവളത്തില്‍ എല്‍ടിടിഇ നടത്തിയ ബോംബാക്രമണത്തില്‍ 11 പേര്‍ ഇതിനകം മരിച്ചതായി വാര്‍ത്തയുണ്ട്.












Click it and Unblock the Notifications