ഈ വര്‍ഷം കോഴിക്കോട് നിന്ന് ഹജ്ജ് വിമാനം
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും. കഴിഞ്ഞ ദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പകല്‍ സമയങ്ങളിലായിരിക്കും ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിനുള്ള നടപടികള്‍ അതിവേഗം സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു മാത്രമാണ് ഹജ്ജ് വിമാനസര്‍വീസ് ഉണ്ടായിരുന്നത്. എന്നാല്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും മലബാര്‍ മേഖലകളില്‍ നിന്നുള്ളവരായതിനാല്‍ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. കരിപ്പൂരില്‍ നിന്നും സര്‍വീസ് തുടങ്ങിയാല്‍ ആയിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അത് അനുഗ്രഹമാകും.












Click it and Unblock the Notifications