ഇന്റര്‍നെറ്റ് കഫേകള്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ഇന്റര്‍നെറ്റ് കഫേകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ഇന്റര്‍നെറ്റ് കഫേ ആന്‍ഡ് ഡിടിപി ഓണേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (ഐസിഡിഎകെ).
കഫേകള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ജൂലായ് 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കഫേകള്‍ക്ക് ഈടാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി നിരക്കിന് പകരം വ്യവസായ നിരക്ക് ഈടാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഭാരിച്ച വൈദ്യുതി നിരക്ക് മൂലം അനേകം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന കഫേകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് അസോസിയേഷന്‍ മുന്നിറിയിപ്പ് നല്‍കി.
ഇന്റര്‍നെറ്റ് കഫേകളെ വിവരസാങ്കേതിക മേഖലയിലെ പ്രത്യേക വിഭാഗമായി അംഗീകരിക്കണം. സ്വയം തൊഴില്‍ കണ്ടെത്തി ഉപജീവനം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ഈ മേഖലയിലുള്ളവര്‍ക്ക് ലഭ്യമാക്കണം.
സംസ്ഥാന പ്രസിഡന്റ് ആര്‍. വി. രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി എസ്. എസ്. മനോജ്, സംസ്ഥാന സെക്രട്ടറി ബിജു. വി. നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications