കടലുണ്ടിപ്പാലം പുന:സ്ഥാപിച്ചു
കോഴിക്കോട്: കടലുണ്ടിയിലെ തകര്‍ന്ന റെയില്‍പ്പാലം ജൂണ്‍ 23 തിങ്കളാഴ്ച പുന:സ്ഥാപിച്ചു.
തീവണ്ടി അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന റെയില്‍വേ സുരക്ഷാ വിഭാഗം മുഖ്യ കമ്മിഷണര്‍ രാജാമണി ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ദ്രവിച്ച നിലയിലുള്ള തൂണുകള്‍ മാറ്റാതെ ഗതാഗതം പുന:സ്ഥാപിക്കുന്നത് അപകടമുണ്ടാക്കുമെന്ന് രാജാമണി പറഞ്ഞു. എന്തായാലും ജൂലായ് 31 ചൊവാഴ്ചയ്ക്കുമുമ്പുതന്നെ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
തകര്‍ന്ന തൂണിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊട്ടലുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ചെറിയ വസ്തു കൊണ്ട് തട്ടിയാല്‍ പോലും തകരുമെന്ന നിലയിലായിരുന്നു തൂണെന്ന് ഫോറന്‍സിക് ഡയറക്ടര്‍ വിഷ്ണുപോറ്റി പറഞ്ഞു.












Click it and Unblock the Notifications