Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെഎസ്യു തിരഞ്ഞെടുപ്പ് നടത്തണം'

തിരുവനന്തപുരം: കെഎസ്യുവില്‍ നാമനിര്‍ദേശ സമ്പ്രദായം അവസാനിപ്പിച്ച് കഴിവതും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ കണ്‍വീനര്‍ സി. എസ്. ശ്രീനിവാസന്‍.

24 വയസില്‍ താഴെ പ്രായമുള്ളവര്‍ മാത്രമേ കെഎസ്യുവിന്റെ നേതൃസ്ഥാനം വഹിക്കാവു എന്ന് ഭരണഘടനയിലുണ്ടെങ്കിലും 35 കഴിഞ്ഞവരും നേതാക്കളായി തുടരുന്നു. ഇത്് മാറിയേ തീരുവെന്ന് ജൂലായ് 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ഉള്ളതുപോലെ മൂല്യശോഷണം കെഎസ്യുവില്‍ ഉണ്ടാകാതിരിക്കാനാണ് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്നത്. ഇപ്പോള്‍ പല കലാലയങ്ങളില്‍ നിന്നും കെഎസ്യു പുറത്തായിക്കഴിഞ്ഞു. 1978ലാണ് അവസാനമായി കെഎസ്യുവില്‍ തിരഞ്ഞെടുപ്പ് നടന്നതെന്ന് ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ചില നേതാക്കള്‍ സംഘടനയെ തറവാട്ട്സ്വത്തായി കാണുന്നുവെന്നും ശ്രീനിവാസന്‍ ആരോപിച്ചു.

ആഗസ്ത് ഒന്ന് രണ്ട് തീയതികളില്‍ കെഎസ്യു കൂട്ടായ്മ ആലുവയില്‍ നടക്കും. ഇതിന്റെ ഉദ്ഘാടനം വയലാര്‍ രവി നിര്‍വഹിക്കും. സമാപനസമ്മേളനത്തില്‍ മന്ത്രി കെ. സുധാകരന്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+