കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് നേരിടാന്‍ ക്രമീകരണങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ജൂലായ് 25 ബുധനാഴ്ച നടത്തുന്ന പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.കേരളത്തില്‍ പണിമുടക്ക് ബന്ദായി മാറാനാണ് സാദ്ധ്യത. വാഹനങ്ങള്‍ ഒന്നും തന്നെ ഓടുകയില്ല. കടകളും പൊതുവേ തുറക്കുകയില്ല.

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് പണിമുടക്ക് ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശമ്പളം തടഞ്ഞുവയ്ക്കുന്നതിനെ പറ്റി പിന്നീട് തീരുമാനിക്കും. പണിമുടക്ക് ദിവസം അക്രമം നടത്തുന്നവര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ കൈക്കൊള്ളും. ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും ഏര്‍പ്പെടുത്തുമെന്നും ജൂലായ് 24 ചൊവാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കി.

പണിമുടക്കിന് മുന്നോടിയായി ജൂലായ് 24 ചൊവാഴ്ച തൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം പാളയത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളി നേതാക്കളായ സി. ദിവാകരന്‍, പാലോട് രവി, പി. കെ. ഗുരുദാസന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസിയും മാര്‍ച്ചില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X