കണ്ണൂരില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം
കണ്ണൂര്‍: കണ്ണൂരില്‍ ഡോക്ടറുടെ പൂട്ടിയിട്ട വീട്ടില്‍ മോഷണം. ചാലാട് മണല്‍ ഒറ്റത്തെങ്ങിലെ ഡോ. പി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഡോക്ടറും ഭാര്യയും മുംബൈയില്‍ താമസിച്ചുവരികയായിരുന്നു. വീടു പൂട്ടിയിട്ടാണ് ഇരുവരും മുംബൈയ്ക്ക് പോയത്. അയല്‍ക്കാരനാണ് വീടിന്റെ പിന്‍വാതില്‍ പൊളിഞ്ഞനിലയില്‍ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ മുംബൈയില്‍ നിന്നെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മോഷണം സ്ഥിരീകരിച്ചത്.
പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് പറയുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍, ടേപ്പ് റിക്കാര്‍ഡര്‍, പാനസോണിക് ക്യാമറ , വിലയേറിയ വെള്ളിഗ്ലാസുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ പെടുന്നു.












Click it and Unblock the Notifications