കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി തോമസിന്റെ പാര്‍ട്ടി ബിജെപി സഖ്യത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട പി.സി.തോമസ് എംപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി)എന്‍ഡിഎയില്‍ ചേരും.

ഇതുസംബന്ധിച്ച് എന്‍ഡിഎ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പി.സി.തോമസ് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ബിജെപിയോടൊപ്പം പുതിയ സഖ്യം രൂപീകരിക്കാന്‍ ആലോചനയുണ്ടെന്നും തോമസ് പറഞ്ഞു.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയിലും സംസ്ഥാന പാര്‍ട്ടി എന്ന നിലയിലും ഐഎഫ്ഡിപിക്ക് അംഗീകാരം കിട്ടുന്നതിന ്സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ല.

പാര്‍ലമെന്റിലെ എംപിമാരുടെ ഫോറവും പാര്‍ട്ടിയും വേറിട്ടാണ് പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് കൊടുക്കുമെന്ന് തോമസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X