ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് പുറമെയാണ് ജൂലായ് 23 തിങ്കളാഴ്ച കൂടുതല്‍ ഇളവുകള്‍ ധനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇളവുകള്‍ പ്രകാരം 50, 000 രൂപ വരെ പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കാം. ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹച്ചെലവിന് നല്‍കുന്ന പലിശരഹിത വായ്പയ്ക്കുണ്ടായിരുന്ന ട്രഷറി നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ജൂലായ് 23 തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതറിഞ്ഞ് ജില്ലാ ട്രഷറികളില്‍ വിവിധ വിഭാഗങ്ങളിലായി കുടിശിക തുക കിട്ടാനുള്ളവരുടെ തിരക്കായിരുന്നു.












Click it and Unblock the Notifications