ശ്രീലങ്കയില്‍ നിരോധനാജ്ഞ
കൊളംബോ: ശ്രീലങ്കയില്‍ ചില പ്രദേശങ്ങളില്‍ പൊലീസ് അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലായ് 24 ചൊവാഴ്ച ബണ്ഡാരനായകെ അന്താരാഷ്ട്രവിമാനത്താവളത്തിലും വ്യോമസേനയുടെ കടുനായകെ വിമാനകേന്ദ്രത്തിലും തമിഴ്പുലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്രവിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച് വിമാനത്താവളങ്ങളില്‍ പുലികളുമായി സൈന്യം നടത്തിയ വെടിവയ്പ് അവസാനിച്ചതായി പറയുന്നു.
ഇതിനകം 11 പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു. ഇതില്‍ ഒമ്പത് പുലികളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലും സൈന്യം പൂര്‍ണ്ണമായും നിയന്ത്രണം വീണ്ടെടുത്തിട്ടുണ്ട്. രണ്ടു വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. ഇവിടേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.
കൊളംബോയിലേക്കുള്ളപല വിമാനങ്ങലും ഇപ്പോള്‍ ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടിരിക്കുകയാണ്. പുലികളുടെ ബോംബാക്രമണത്തില്‍ 11 വിമാനങ്ങളാണ് കത്തിനശിച്ചത്.












Click it and Unblock the Notifications