Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കാ വിമാനത്താവളത്തില്‍ പുലി ആക്രമണം

കൊളംബോ: തമിഴ് പുലികള്‍ ശ്രീലങ്കയിലെ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് എട്ട് സൈനികവിമാനങ്ങള്‍ക്കും മൂന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രാവിമാനങ്ങള്‍ക്കും കേട് പറ്റി.

1983ലെ കറുത്ത ദിനത്തെ അനുസ്മരിച്ചായിരുന്നു ആക്രമണം.

വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു.

ജൂലായ് 24 ചൊവാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കൊളംബോയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ബന്ദാരനായകെ വിമാനത്താവളത്തിനടുത്താണ് ആക്രമണം നടന്നത്. 1983ല്‍ ശ്രീലങ്കയില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയലഹളയുടെ ഓര്‍മ്മയ്ക്കായാണ് എല്‍ടിടിഇ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ പുലികള്‍ സൈനികര്‍ക്കു നേരെ വെടിവച്ചു. സൈനികര്‍ തിരിച്ചടിച്ചതോടെ മുറുകിയ പോരാട്ടം മൂന്നു മണിക്കൂറോളം നീണ്ടു - സൈനികവക്താവ് പറഞ്ഞു. പോരാട്ടത്തില്‍ എട്ട് എല്‍ടിടിഇ തീവ്രവാദികള്‍ മരിച്ചിട്ടുണ്ടെന്ന് കരുതുന്നു. മറ്റു മരണത്തെ കുറിച്ച് അറിവായിട്ടില്ല.

രണ്ട് കെഎഫ്ഐആര്‍, രണ്ട് എംഐ 17 ഹെലികോപ്റ്ററുകള്‍, രണ്ട് മിഗ് 27 വിമാനങ്ങള്‍, മൂന്ന് കെ-8 സൈനികവിമാനങ്ങള്‍ എന്നിവയ്ക്കാണ് ആക്രമണത്തില്‍ കേടു പറ്റിയത്. തുടര്‍ന്ന് യാത്രാവിമാനങ്ങള്‍ക്കു നേരെ നിറയൊഴിച്ച് തീവ്രവാദികള്‍ മൂന്ന് ബോയിംഗ് വിമാനങ്ങള്‍ക്കും കേടുവരുത്തി. രണ്ട് എ-340 വിമാനങ്ങളും ഒരു എ-330 വിമാനവുമാണ് ആക്രമണത്തിനിരയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+