വെള്ളപ്പൊക്കം: പാകിസ്ഥാനില്‍ 200 മരണം
ഇസ്ലാമാബാദ്: കനത്ത കാലവര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനില്‍ 200ഓളം പേര്‍ മരിച്ചതായി കരുതുന്നു. ഇതില്‍ 150ഓളം പേര്‍ ജൂലായ് 23 തിങ്കളാഴ്ചയാണ് മരിച്ചത്.
മാന്‍സേഹ്റ, സ്വത്, ബ്യൂണര്‍ എന്നീ ജില്ലകളെയാണ് കാലവര്‍ഷം സാരമായി ബാധിച്ചത്. മാന്‍സേഹ്റയിലെ ദാദര്‍ ക്വദീം ഗ്രാമത്തില്‍നിന്നു മാത്രം 70ലധികം പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഷേരണ്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഇവിടത്തെ 200ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
കനത്ത മഴ തുടരുന്ന ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും 40ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വെള്ളംകയറിയതു മൂലം ഇസ്ലാമാബാദിലെ മൂന്നു ആശുപത്രികള്‍ അടച്ചിട്ടത് മരണസംഖ്യ കൂടാന്‍ ഇടയാക്കി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications