ഹഡ്കോയുടെ കടം വീട്ടാന്‍ ബോണ്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹഡ്കോയ്ക്ക് നല്‍കാനുള്ള കടം കൊടുത്തുതീര്‍ക്കാന്‍ ഭവനനിര്‍മാണ ബോര്‍ഡ് ബോണ്ട് ഇറക്കും.
370 കോടി രൂപയുടെ ബോണ്ടിന് സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുണ്ടായിരിക്കുമെന്ന് ജൂലായ് 25 ബുധനാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. സപ്തംബറിലായിരിക്കും ബോണ്ടിന്റെ ആദ്യ ഇഷ്യു.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടിന്റെ പലിശ 10. 75 ശതമാനം മുതല്‍ 11 ശതമാനം വരെയായിരിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹഡ്കോ സംസ്ഥാന സര്‍ക്കാരിനുള്ള സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭവനനിര്‍മാണ ബോര്‍ഡ്, നെടുമ്പാശേരി വിമാനത്താവളക്കമ്പനി തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഹഡ്കോയ്ക്ക് കോടിക്കണക്കിന് രൂപയുടെ കുടിശിക നല്‍കാനുണ്ട്. ഹഡ്കോ സഹായം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ഹഡ്കോ അധികൃതരും തമ്മില്‍ കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications