ഫൂലന്റെ കൊല: യുപിയില്‍ വ്യാഴാഴ്ച ബന്ദ്
ലക്നോ: ഫൂലന്‍ദേവി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ജൂലായ് 26 വ്യാഴാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു.
രാഷ്ട്രീയമായ ആസൂത്രണം ഫൂലന്‍ദേവിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാം ശരണ്‍ ദാസ് പറഞ്ഞു. ഫൂലന്‍ദേവിയുടെ ജീവന് നേരത്തെ ഭീഷണിയുണ്ടായിരുന്നു.
ആത്മരക്ഷയ്ക്കു വേണ്ടി അവര്‍ ഒരു റൈഫിളിനും റിവോള്‍വറിനും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ബാദോഹി ജില്ലാ അധികൃതര്‍ റൈഫിള്‍ അനുവദിക്കാന്‍ തയ്യാറായില്ല. ലൈസന്‍സിന് അനുമതി നേടാനായി കഴിഞ്ഞ ആഴ്ചയും അവര്‍ സംസ്ഥാന ഹെഡ്ക്വാട്ടേഴ്സില്‍ നേരിട്ട് വന്ന് ശ്രമം നടത്തിയിരുന്നതായി രാം ശരണ്‍ ദാസ് പറഞ്ഞു.












Click it and Unblock the Notifications