കശ്മീരില്‍ തീവ്രവാദി നേതാവിനെ വെടിവച്ചുകൊന്നു
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന നേതാവായ കമാന്‍ഡര്‍ മസൂദ് എന്ന അബ്ദുള്‍ ഹമീദ് താന്‍താരിയെ ഇന്ത്യന്‍ സൈനികര്‍ വെടിവച്ചുകൊന്നു.
തെക്കന്‍ കശ്മീരിലെ പാഹൂവില്‍ ജൂലായ് 24 ചൊവാഴ്ച രാത്രി പ്രത്യേക ദൗത്യസേനയുമായി നടന്ന പോരാട്ടത്തിനൊടുവിലാണ് തീവ്രവാദി നേതാവിനെ കൊലപ്പെടുത്തിയത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നാലു മുതിര്‍ന്ന നേതാക്കളില്‍ രണ്ടാമനാണ് കമാന്‍ഡര്‍ മസൂദ്. കഴിഞ്ഞ വര്‍ഷം ഹിസ്ബുള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത് മസൂദായിരുന്നു. എന്നാല്‍ ഈ പാക് അനുകൂല തീവ്രവാദ സംഘടന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടു.
മസൂദില്‍ നിന്നും ഒരു പിസ്റള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാവിട്ടില്ല.












Click it and Unblock the Notifications