ഫൂലന്‍ദേവി വെടിയേറ്റു മരിച്ചു
ദില്ലി: മുന്‍ ചമ്പല്ക്കൊള്ളക്കാരിയും ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടി എംപിയുമായ ഫൂലന്‍ദേവി വെടിയേറ്റുമരിച്ചു. ദില്ലിയില്‍ അശോകാറോഡിലുള്ള അവരുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ വച്ചാണ് ജൂലായ് 25 ബുധനാഴ്ച പകല്‍ ഫൂലന്‍ദേവിക്ക് വെടിയേറ്റത്.
വെടിയേറ്റ് വീണ അവരെ രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ അജ്ഞാതസംഘമാണ് ഫൂലന്‍ദേവിയെ വെടിവെച്ചത്. യന്ത്രത്തോക്കുപയോഗിച്ച് നിരവധി റൗണ്ട് വെടിവെച്ചതായി പറയുന്നു. തലയില്‍ നാല് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്.
ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് മാരുതികാറില്‍ ഉച്ചയ്ക്ക് 1:40ന് വീട്ടിലേക്കു മടങ്ങിവരികയായിരുന്നു ഫൂലന്‍ദേവി. രാവിലെ അവര്‍ ലോക്സഭയില്‍ ഹാജരായിരുന്നു. കാര്‍ വീട്ടിലേക്ക് തിരിച്ച ഉടനെയാണ് പതിയിരുന്ന അജ്ഞാത അക്രമിസംഘം തുരുതുരാ നിറയൊഴിക്കാന്‍ ആരംഭിച്ചത്.
ഫൂലന്‍ദേവിയുടെ ഗണ്മാന് വിരേന്ദ്രസിംഹും അക്രമികള്‍ക്കെതിരെ നിറയൊഴിച്ചു. രക്തത്തില്‍ കുളിച്ച് ഫൂലന്‍ദേവി നിലത്തുവീണയുടന്‍ അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. ഗണ്മാന് വീരേന്ദ്രസിംഹിന്റെയും നില ഗുരുതരമാണ്.
ഫൂലന്‍ദേവിയുടെ മരണവാര്‍ത്തയില്‍ അനുശോചചിച്ച് ലോക്സഭ നടപടികള്‍ നിര്‍ത്തിവച്ച് പിരിഞ്ഞു. മിര്‍സാപൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഫൂലന്‍ദേവി.
അക്രമികള്‍ക്ക് വേണ്ടി നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്. നഗരത്തില്‍ നിന്നും പുറത്തേക്കുള്ള എല്ലാ മാര്‍ഗങ്ങളും പൊലീസ് അടച്ചിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications