Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പണിമുടക്ക് തുടങ്ങി

ദില്ലി: രാജ്യത്തെ ഒരു കോടിയോളം വരുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ജൂലായ് 25 ബുധനാഴ്ച പണിമുടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഓള്‍ ഇന്ത്യ സ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് എന്നീസംഘടനകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്.

കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതു നിര്‍ത്തലാക്കുക, തൊഴിലാളികളെ പീഡിപ്പിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ നിരത്തുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 24 ചൊവാഴ്ച ആയിരക്കണക്കിന് ജീവനക്കാര്‍ ദില്ലിയില്‍ പ്രകടനം നടത്തി.

കേരളത്തില്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതി ജനിപ്പിക്കുമെന്നാണ് കരുതുന്നത്. പണിമുടക്ക് നേരിടാന്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+