മലയാളി യുവതി ദമാമില്‍ മരിച്ചു
കോട്ടയം: സൗദിയില്‍ നഴ്സായി ജോലിചെയ്യുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. ആലപ്പാട്ട് ജോണ്‍സന്റെ ഭാര്യ ബീനാ ജോണ്‍സണ്‍(30) ആണ് ജൂലായ് 24ചൊവാഴ്ച വാഹനാപകടത്തില്‍ മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ജോണ്‍സണും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി കാറോടിച്ച് പോകവേ ദമാമില്‍ വച്ചാണ് അപകടമുണ്ടായത്.
തൊടുപുഴ ഉടുമ്പന്നൂര്‍ ശാസ്താംകുന്നേല്‍ പരേതനായ എസ്.വി. ജോസഫിന്റെയും ചിന്നമ്മയുടെയും മകളാണ് ബീന. ബീന-ജോണ്‍സണ്‍ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.












Click it and Unblock the Notifications