Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ്കാന്ത് കേന്ദ്രസര്‍വീസിലേക്ക്

തിരുവനന്തപുരം: പ്രവാസിക്ഷേമം കൈകാര്യം ചെയ്യുന്ന നോര്‍ക്കയുടെയും ടൂറിസം വകുപ്പിന്റെയും സെക്രട്ടറിയായ അമിതാഭ്കാന്ത് കേന്ദ്രസര്‍വീസിലേക്ക്.

ടി. ബാലകൃഷ്ണന് വിനോദസഞ്ചാര സെക്രട്ടറിയുടെ അധികച്ചുമതല നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കെഎസ്ഐഡിസി എംഡി ആയ ജിജി തോംസണ് നോര്‍ക്കയുടെ അധികച്ചുമതല നല്‍കും. ഡെപ്യുട്ടേഷനിലാണ് അമിതാഭ്കാന്ത് കേന്ദ്ര സര്‍വീസിലേക്ക് പോകുന്നത്.

വാണിജ്യവകുപ്പിലോ വിനോദസഞ്ചാരവകുപ്പിലോ ആയിരിക്കും അമിതാഭ്കാന്ത് നിയമിതനാവുക. നോര്‍ക്ക ദില്ലിയില്‍ തുടങ്ങാനുദ്ദേശിക്കുന്ന സെല്ലിന്റെ ചുമതല നല്‍കി അമിതാഭ്കാന്തിനെ സംസ്ഥാന സര്‍വീസില്‍ തന്നെ നിലനിര്‍ത്തിയേക്കും.

സസ്പെന്‍ഷനിലായിരുന്ന പി. കെ. സുരേന്ദ്രനാഥന്‍ ആശാരിയെ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററായി നിയമിക്കാനും ജൂലായ് 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി സ്ഥാനത്തുള്ള ഡോ. ഷര്‍മിള മേരി ജോസഫിനെ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരളാ ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടറായി വിശ്വംഭരനെ നിയമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+