എഡിസണ്‍ വൈദ്യന്‍ അന്തരിച്ചു
തിരുവനന്തപുരം: സിദ്ധവൈദ്യനും എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ ഉടമയുമായ കെ. എഡിസണ്‍ വൈദ്യന്‍ അന്തരിച്ചു. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. ജൂലായ് 25 ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.
ഹൃദ്രോഗബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ശ്രീചിത്രയില്‍ കഴിഞ്ഞ ദിവസമാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30ന് വലിയതുറ സിഎസ്ഐ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ഇദ്ദേഹം സ്ഥാപിച്ച എഡിസണ്‍സ് സിദ്ധവൈദ്യശാലയ്ക്ക് കേരളത്തില്‍ പലയിടത്തും ശാഖകളുണ്ട്. സിദ്ധവൈദ്യം സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഓള്‍ കേരള സിദ്ധവൈദ്യ ഫെഡറേഷന്‍ പ്രസിഡന്റാണ്.
ഡോ. എയ്ഡല്‍ എഡിസണ്‍, ഡോ. ഡീലിയ എഡിസണ്‍, സീലിയ എഡിസണ്‍ എന്നിവര്‍ മക്കളാണ്. എസ്. മനു വൈദ്യര്‍ മരുമകനാണ്.












Click it and Unblock the Notifications