Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി : അപകടം തൂണ്‍തകര്‍ന്നത് മൂലം

കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഫോറന്‍സിക് ഡയറക്ടര്‍ വിഷ്ണുപോറ്റി റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പാലത്തിന് തൂണ്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആദ്യത്തെ ഏഴ് ബോഗികളില്‍ അപകടത്തിന് മുമ്പ് തീവണ്ടി പാളം തെറ്റിയതിന്റെ യാതൊരു സൂചനയുമില്ല. അതുകൊണ്ടുതന്നെ പാളം തെറ്റിയല്ല തീവണ്ടി മറിഞ്ഞതെന്ന് വ്യക്തമാണ്. ഏഴാമത്തെ ബോഗി മുതലാണ് പാടുകള്‍ കണ്ടത്.

ഏഴാമത്തെ ബോഗിയുടെ മുന്‍ഭാഗം പാലത്തിന്റെ മൂന്നാം ഭാഗത്തേക്ക് കടക്കും വരെ തൂണ്‍ പൊട്ടിയിരുന്നില്ല. 11 വരെയുളള ബോഗികള്‍ ചരിഞ്ഞാണ് പാലത്തിലൂടെ കടന്നുപോയത്. 12-ാം ബോഗി എത്തിയപ്പോഴാണ് തീവണ്ടി പുഴയിലേക്ക് മറിഞ്ഞത്.

തകര്‍ന്ന തൂണിന് മുകളില്‍ ഏഴാമത്തെ ബോഗി എത്തിയപ്പോഴാണ് തൂണ്‍ തകര്‍ന്നുതുടങ്ങിയത്. പാലത്തിന്റെ മൂന്നാമത്തെ തൂണാണ് തകര്‍ന്നത്. ഇതു കാരണം മൂന്നാം നമ്പര്‍ ഗര്‍ഡറും നാലാം ഗര്‍ഡറും ചരിഞ്ഞു. ബോഗികള്‍ പുഴയിലേക്ക് മറിഞ്ഞത് ഇതുമൂലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+