ഗംഗാധരന്‍ നായര്‍ പരിയാരം മെഡി. കോളേജ് എംഡി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് മാനേജിംഗ് ഡയറക്ടറായി ഡോ.പി.കെ.ഗംഗാധരന്‍ നായരെ നിയമിച്ചു.
മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായി പി.കെ.വാസുദേവന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ് ഗംഗാധരന്‍ നായര്‍. പരിയാരം മെഡിക്കല്‍ കോളജ് തുടങ്ങിയ ഘട്ടത്തില്‍ ഇദ്ദേഹം ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഏതാനു മാസം മുമ്പാണ് ഇദ്ദേഹം സര്‍ജനായി റിട്ടയര്‍ ചെയ്തത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്.
പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ഡോ.എം.ആര്‍.ചന്ദ്രന്‍ ചുമതലയേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രൊഫസറായി റിട്ടയര്‍ ചെയ്ത ചന്ദ്രന്‍ ഫോറന്‍സിക് വിദഗ്ധനുമാണ്.












Click it and Unblock the Notifications