ആര്‍സിസി: അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിരോധിക്കപ്പെട്ട മരുന്നുകള്‍ രോഗികളുടെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നല്‍കിയത് സംബന്ധിച്ച് അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി.
മുഖ്യമന്ത്രി ചെയര്‍മാനായ ആര്‍സിസിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി സി. പി. താക്കൂര്‍ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലാണ് ജൂലായ് 25 ബുധനാഴ്ച മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. ആര്‍സിസിക്കെതിരായ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എങ്ങനെയുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. എത്രയും വേഗം അന്വേഷണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍സിസിയെ പോലൊരു സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications