കൃഷ്ണപുരം-ഹരിപ്പാട് റോഡ് വികസിപ്പിക്കുന്നു
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരത്തു നിന്നും ഹരിപ്പാട്ടേക്കുള്ള റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും.
ദേശീയപാത 47ല്‍ കായംകുളത്തിന് സമീപമുള്ള കൃഷ്ണപുരത്ത് നിന്നും ഹരിപ്പാട്ടേക്കുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ പണി കേന്ദ്രസഹായം ലഭിച്ചാലുടന്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. റോഡിന്റെ വികസനം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീറും കായംകുളം എംഎല്‍എ കൂടിയായ മന്ത്രി എം. എം. ഹസനും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജൂലായ് 25 ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
പണിക്ക് കേന്ദ്രസഹായം ഏതാണ്ടുറപ്പായിട്ടുണ്ട്. ധനസഹായ ഏജന്‍സികളുടെ സഹായം കൂടി നേടി പണി അടിയന്തിരമായി തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications