സൈലന്റ് വാലി: തീരുമാനമെടുത്തിട്ടില്ല
തിരുവനന്തപുരം: സൈലന്റ് വാലി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെ പറ്റി ഗൗരവമായി ആലോചിച്ചിട്ടില്ലെന്ന് ജൂലായ് 25 ബുധനാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പൂയംകുട്ടി പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണ്. സൈലന്റ് വാലി പദ്ധതി റദ്ദാക്കിയപ്പോള്‍ പകരം വേറൊരു പദ്ധതി തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നതായി ആന്റണി ചൂണ്ടിക്കാട്ടി. പൂയംകുട്ടി പദ്ധതിക്കാണ് തല്‍ക്കാലം സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ ആവശ്യത്തിനില്ല. താപനിലയത്തില്‍ നിന്നും മറ്റുമുള്ള വൈദ്യുതിയുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കും വ്യവസായമേഖലയ്ക്കും താങ്ങാനാവില്ല. അതിനാല്‍ എല്ലാ ജലവൈദ്യുത പദ്ധതികളെയും എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ജലവൈദ്യുത പദ്ധതികള്‍ അനുവദിക്കുന്നതില്‍ കേന്ദ്രം കുറച്ചുകൂടി സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications