തോഷിബ വില്ക്കാന്‍ ഉത്തരവ്
കൊച്ചി: കടത്തില്‍ മുങ്ങിയ തോഷിബ ആനന്ദ് ബാറ്ററീസ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ വില്ക്കാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ഉത്തരവായി. തോഷിബാ ആനന്ദ് ബാറ്ററീസ് ലിമിറ്റഡ് കമ്പനി കനറാ ബാങ്കിന് നല്‍കാനുള്ള 3.61 കോടി രൂപ കമ്പനിയുടെ സ്വത്തുവകകള്‍ വിറ്റ് തിരിച്ചുപിടിക്കാന്‍ ഡിആര്‍ടി ജൂലായ് 25 ബുധനാഴ്ചയാണ് അനുമതി നല്കിയത്. 18.5 ശതമാനം പലിശ ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഡിആര്‍ടി പ്രിസൈഡിംഗ് ഓഫീസര്‍ പി.എന്‍.ശാന്തകുമാര്‍ മേനോനാണ് വിധി പ്രഖ്യാപിച്ചത്. കമ്പനിയുടെ ചെയര്‍മാന്‍ എമറീഷ്യസ് സി.എല്‍.ആനന്ദടക്കമുളള പ്രതികളെ ആവശ്യമെങ്കില്‍ അറസ്റ് ചെയ്ത് ജയിലിലടക്കാനും ഉത്തരവുണ്ട്.
1993ല്‍ എറണാകുളം സബ്കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡിആര്‍ടി നിയമം 31-ാം സെക്ഷന്‍ അനുസരിച്ച് ചെന്നൈ ഡിആര്‍ടിയിലേക്ക് മാറ്റുകയായിരുന്നു. 1999ല്‍ കേസ് എറണാകുളത്തെ ഡിആര്‍ടിയുടെ പരിധിയില്‍ വന്നു.
ജപ്പാനിലെ തോഷിബാ കമ്പനിയുമായുള്ള സഹകരണത്തോടെ 1970ല്‍ പ്രവര്‍ത്തനം തുടങ്ങിയ തോഷിബാ ആനന്ദ് ബാറ്ററീസ് 1986-87ലാണ് നഷ്ടത്തിലായത്. തുടര്‍ന്ന് തീര്‍ത്തും പാപ്പരാവസ്ഥയിലായ കമ്പനിക്ക് ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ പറ്റാതെ വരികയായിരുന്നു.












Click it and Unblock the Notifications