മരുസാഗര്‍ എക്സ്പ്രസ് ഗുജറാത്ത് വഴി
തിരുവനന്തപുരം: എറണാകുളത്ത് നിന്നും ജയ്പ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന മരുസാഗര്‍ എക്സ്പ്രസ് ഗുജറാത്ത് വഴിയായിരിക്കും പോവുക.
എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7. 30ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന 2977ാം നമ്പര്‍ ട്രെയിന്‍ ആലുവയില്‍ എട്ട് മണിക്കും തൃശൂരില്‍ ഒമ്പത് മണിക്കും ഷൊര്‍ണൂരില്‍ 9. 55നും കോഴിക്കോട്ട് 12. 05നും കണ്ണൂരില്‍ 1. 55നും കാസര്‍ഗോട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 3. 20നും ട്രെയിന്‍ എത്തിച്ചേരും. ചൊവാഴ്ച ഉച്ചയ്ക്ക് 1. 35നാണ് ജയ്പ്പൂരില്‍ ട്രെയിന്‍ എത്തിച്ചേരുക.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 10. 05ന് 2978ാം നമ്പര്‍ ട്രെയിന്‍ ജയ്പ്പൂര്‍ വിടും. ശനിയാഴ്ച രാത്രി 9. 05ന് ട്രെയിന്‍ കാസര്‍കോട്ടെത്തും. രാത്രി 12. 50ന് കോഴിക്കോട്ടും ഞായറാഴ്ച പുലര്‍ച്ചെ 3. 20ന് ഷൊര്‍ണൂരും, രാവിലെ 5. 45ന് എറണാകുളത്തും ട്രെയിന്‍ എത്തിച്ചേരും. കടലുണ്ടി പാലത്തിന്റെ പണി പൂര്‍ത്തിയായാലുടന്‍ മരുസാഗര്‍ എക്സ്പ്രസ് സര്‍വീസ് തുടങ്ങും.