യുഎസ് സോഫ്റ്റ്വേര്‍ മത്സരഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: യുഎസ് സോഫ്റ്റ്വേര്‍ പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബിസിനസ് മാനേജ്മെന്റില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നവീന ആശയങ്ങളെയും വൈദഗ്ധ്യത്തെയും അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ കൊച്ചിയിലെ സ്കൂള്‍ ഒഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റഡീസ് ഒന്നാം സമ്മാനം നേടി.
ഒരു ലക്ഷമാണ് സമ്മാനത്തുക. കമ്പ്യൂട്ടര്‍ മേഖലയിലെ യുവവ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ അവാര്‍ഡ്. യുഎസ് സോഫ്റ്റ്വേര്‍ ചെയര്‍മാന്‍ ജി.എ.മേനോന്‍ ആണ് മത്സരഫലം പ്രഖ്യാപിച്ചത്. കൊച്ചി സ്കൂള്‍ ഒഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റഡീസും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജുമാണ് ആദ്യഅഞ്ച് സമ്മാനങ്ങളും നേടിയത്.
രണ്ടാം സമ്മാനം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് ടീം (75,000 രൂപ സമ്മാനത്തുക) നേടി. മൂന്നാം സമ്മാനവും (50,000 രൂപ) നാലാം സമ്മാനവും (25000രൂപ) കൊച്ചി സ്കൂള്‍ ഒഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കാണ്. അഞ്ചാം സമ്മാനം (15000 രൂപ) തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിനാണ്.
അംഗീകൃത കോളജുകളില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ എല്ലാ വര്‍ഷവും യുഎസ് സോഫ്റ്റ്വേര്‍ മത്സരം നടത്തിവരുന്നുണ്ട്. യുഎസ് സോഫ്റ്റ്വേര്‍ കമ്പനിയുടെ വാര്‍ഷികാഘോഷച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications