Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്ക വിമാനത്താവളം ഇന്ന് തുറക്കും

കൊളംബോ: തമിഴ്പുലികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളം ജൂലായ് 25 ബുധനാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ പരിശോധന പൂര്‍ത്തിയായാല്‍ അധികം വൈകാതെ വിമാനത്താവളം തുറന്നുപ്രവര്‍ത്തിക്കുമെന്ന് കരുതുന്നു.

പുലികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് സമഗ്രഅന്വേഷണത്തിന് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ഉത്തരവിട്ടിട്ടുണ്ട്. ജൂലായ് 24 ചൊവാഴ്ച രാത്രി നടത്തിയ മന്ത്രിസഭായോഗത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജൂലായ് 25 ബുധനാഴ്ച ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ കൂടി മരിച്ചതോടെ പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

വിമാനത്താവള ടെര്‍മിനല്‍ ബുധനാഴ്ച രാവിലെ തുറന്നെങ്കിലും എയറോനോട്ടിക്കല്‍ അധികൃതരുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ വിമാനസര്‍വീസ് തുടങ്ങാന്‍ കഴിയൂ എന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് കേടുപാടുകളുള്ളതിനാല്‍ വിമാനങ്ങള്‍ക്ക ് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമുണ്ടെന്നും അധികൃതര്‍ പറയുന്നു.

ചെന്നൈയില്‍ നിന്നും കൊളംബോയിലേക്ക് ബുധനാഴ്ച പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. പുലികളുടെ ആക്രമണത്തില്‍ അപ്പോള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ആറ് വിമാനങ്ങളില്‍ മൂന്നെണ്ണം പാടെ തകരുകയും മൂന്നെണ്ണത്തിന് കേടുപാടുസംഭവിക്കുകയും ചെയ്തു. ബാക്കിയുള്ള വിമാനങ്ങളുപയോഗിച്ച് സാധിക്കാവുന്നത്ര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+