ശ്രീലങ്ക വിമാനത്താവളം തുറന്നു
കൊളംബോ: തമിഴ്പുലികളുടെ ആക്രമണം മൂലം അടച്ചിട്ടിരുന്ന കൊളംബോയിലെ ബണ്ഡാരനായകെ വിമാനത്താവളം തുറന്നു. ഈ വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
വിമാനങ്ങള്‍ക്ക് ക്ഷാമമുണ്ടെങ്കില്‍ തല്ക്കാലം സേവനത്തിന് വിമാനങ്ങള്‍ വിട്ടുതരാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊളംബോ വിമാനത്താവളത്തില്‍ തമിഴ്പുലികള്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ശ്രീലങ്കന്‍ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
ഒരു ലക്ഷ്വറി ബസ്സില്‍ തീവ്രവാദികളെ വിമാനത്താവളത്തിലെത്തിച്ചവരെന്ന് കരുതുന്ന മൂന്ന് പേരെയാണ് അറസ്റ് ചെയ്തത്. ബസ്സിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചുവരികയാണ്. ബസ് കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.
ബസ്സില്‍ നിന്ന് മൂന്ന് ബാഗുകകള്‍ ഇറക്കുന്നതും പ്രഛന്നമായ യൂണിഫോം ധരിച്ച 20 പേര്‍ ബസ്സില്‍ നിന്നിറങ്ങുന്നതും ഒരു ദൃക്സാക്ഷി കണ്ടിരുന്നു.
13 തീവ്രവാദികളുള്‍പ്പെടെ 20 പേരാണ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചത്. 14 വിമാനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.












Click it and Unblock the Notifications