കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയിടപാടുകള്‍ക്ക് ഒരു വെബ്സൈറ്റ്

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്ഥലം വാങ്ങല്‍-വില്പന സംബന്ധിച്ച് എല്ലാ വിവരങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു വെബ്സൈറ്റ് നിലവില്‍ വന്നു. എന്നാണ് വെബ്സൈറ്റിന്റെ പേര്.

ഭൂമിയിടപാട്, കെട്ടിടനിര്‍മ്മാണം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ വെബ്സൈറ്റിലുണ്ടാകും. കേരളത്തിലെ കെട്ടിടനിയമങ്ങള്‍, വിവിധ പ്രദേശങ്ങളിലെ ഭൂമിവില, കെട്ടിടനിര്‍മ്മാണസാമഗ്രികളുടെ വില, വീടുപണിയുന്നതിനുള്ള വായ്പ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഈ വെബ്സൈറ്റില്‍ നിന്നും അറിയാന്‍ കഴിയുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ എസ്.ഡി. സുരേഷ് ലാല്‍ പറഞ്ഞു.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, വസ്തുവകകള്‍ ഇന്‍ഷൂര്‍ ചെയ്യല്‍, ഭൂമിയോ കെട്ടിടമോ സംബന്ധിച്ച സാങ്കേതിക റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ സേവനങ്ങളും ഈ വെബ്സൈറ്റ് നല്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ആണ് ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X