കേതന്‍ പരേഖിന് ജാമ്യം നിഷേധിച്ചു
മുംബൈ: കോടികളുടെ പേ ഓര്‍ഡര്‍ കുംഭകോണക്കേസിലെ മുഖ്യപ്രതിയും പ്രമുഖ ഓഹരി ദല്ലാളുമായ കേതന്‍ പരേഖിന് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ഇന്ത്യയില്‍ നിന്നും സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് കേതന്‍ പരേഖ് വന്‍തുക മാറ്റിയിട്ടുണ്ടെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. ഈ കേസില്‍ അറസ്റ് ചെയ്യപ്പെടുന്നതില്‍ നിന്ന് ഒഴിവാകാനാണ് പരേഖ് മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാനായി മുംബൈ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം പരേഖിന് അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ പരേഖിനെ അറസ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സിബിഐയുടെ നിര്‍ദേശ പ്രകാരം ഇന്റര്‍പോള്‍ ആവശ്യപ്പെട്ടതനുസരിച്ച് പരേഖിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരേഖ് ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ വ്യാജ പേ ഓര്‍ഡര്‍ നല്‍കി ബാങ്ക് ഒഫ് ഇന്ത്യയെ കബളിപ്പിച്ചുവെന്ന കേസില്‍ പരേഖിന് ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications