ഉച്ചകോടി: പ്രധാനമന്ത്രിയുടെ മറുപടി ആഗസ്ത് 1ന്
ദില്ലി: ആഗ്ര ഉച്ചകോടിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആഗസ്ത് ഒന്ന് ബുധനാഴ്ച പ്രധാനമന്ത്രി മറുപടി പറയും. ഉച്ചകോടിയെക്കുറിച്ച് ജൂലായ് 25 ചൊവാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിന്മേല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ച ജൂലായ് 31 ചൊവാഴ്ച അവസാനിക്കും.
ജൂലായ് 26 വ്യാാഴ്ച രാവിലെ ലോക്സഭാ സ്പീക്കര്‍ ജിഎംസി ബാലയോഗി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍, കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഹ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, എഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യുടിഐ പ്രശ്നത്തെക്കുറിച്ചുള്ള അടിയന്തിര പ്രമേയം ആഗസ്ത് രണ്ട് വ്യാഴാഴ്ച പരിഗണനക്കെടുക്കാനും യോഗം തീരുമാനിച്ചു. അക്രമസംഭവങ്ങള്‍ നടമാടുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം ജൂലായ് 30 തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications