ഗ്യാസ് വാഹനങ്ങള്‍ക്ക് അടുത്ത മാസം അനുമതി
ബാംഗ്ലൂര്‍: പെട്രോളിയം ഗ്യാസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ ഗ്യാസ് നിറക്കുന്നതിനുള്ള 116 സ്റേഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടങ്ങുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മര്‍വാഹ പറഞ്ഞു.
അടുത്ത മാസത്തോടെ പ്രകൃതിവാതകം ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രസിഡന്റിന്റെ ഉത്തരവും ലഭിച്ചിട്ടുണ്ട്.
ഇത്തരം എട്ട് സ്റേഷനുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇവ പരീക്ഷണഘട്ടത്തിലാണ്. നാല് സ്റേഷനുകള്‍ ബാംഗ്ലൂരില്‍ സ്ഥാപിക്കുമെന്ന് മര്‍വാഹ അറിയിച്ചു.












Click it and Unblock the Notifications