ഇന്ന് കാര്‍ഗില്‍ വിജയദിനം
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ രണ്ടാം വാര്‍ഷികമാണ് ജൂലായ് 26 വ്യാഴാഴ്ച. കാര്‍ഗില്‍ വിജയദിനമായാണ് ഇന്ത്യാ സര്‍ക്കാര്‍ ഈ ദീവസം ആചരിച്ചുവരുന്നത്.
ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും സൈനിക സേനാംഗങ്ങളും യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ ബന്ധുക്കളെ പ്രധാനമന്ത്രി വൈകീട്ട് സന്ദര്‍ശിക്കും. രാത്രി എട്ട് മണിക്ക് 1500ഓളം വരുന്ന സ്കൂള്‍ കുട്ടികള്‍ മരിച്ച ജവാന്മാരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റില്‍ മെഴുകുതിരികള്‍ കത്തിക്കും.
1999ല്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടയില്‍ 527 ഇന്ത്യന്‍ സൈനികരാണ് മരിച്ചത്. വടക്കന്‍ കശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബടാലിക്, ടര്‍ട്ടോക്ക് എന്നീ മേഖലകളിലായിരുന്നു പാക് നുഴഞ്ഞുകയറ്റക്കാരുടെ അതിക്രമം നടന്നത്.












Click it and Unblock the Notifications