കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാ പ്രശ്നം: എംപിമാര്‍ നിവേദനം നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാരുടെ സംഘം ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയെ സന്ദര്‍ശിച്ച് നാഗാ വെടിനിര്‍ത്തല്‍ പ്രശ്നം സംബന്ധിച്ച് നിവേദനം നല്‍കി. മുപ്പത് മിനിറ്റോളം അദ്വാനിയും എംപിമാരും തമ്മില്‍ ചര്‍ച്ച നടത്തി.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചകളൊന്നും ഒറ്റതിരിഞ്ഞാവരുതെന്നും ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതി സമഗ്രമായി കണക്കിലെടുത്താവണം ചര്‍ച്ചകളെന്നും നിവേദനത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പുന:പരിശോധിക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ സമാധാനമായിരിക്കണം പ്രധാനലക്ഷ്യമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദി സംഘടനകളുമായുള്ള കരാര്‍ സുതാര്യമായിരിക്കണം. ഇതുസംബന്ധിച്ച് ജനപ്രതിനിധികളുമായി കൂടിയാലോചിക്കുന്ന കാര്യത്തിന് പ്രധാന പരിഗണന നല്‍കണം. വെടിനിര്‍ത്തല്‍ കരാര്‍ പുന:പരിശോധിക്കുന്നത് അതിന്റെ വ്യവസ്ഥകളും ഫലങ്ങളും ഭാവിസാധ്യതകളുമെല്ലാം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചുകൊണ്ടാവണം- നിവേദനം ആവശ്യപ്പെടുന്നു.

അദ്വാനി ജൂലായ് 27 വെള്ളിയാഴ്ച വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നാഗാ തീവ്രവാദികളുടെ സംഘടനയായ എസ്സിഎന്‍ (ഐഎം) ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ ഹോളണ്ടില്‍ ചര്‍ച്ച നടത്തിവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X