ഫൂലന്‍ വധം: പാര്‍ലമെന്റ് പിരിഞ്ഞു
ദില്ലി: കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി എം.പി. ഫൂലന്‍ദേവിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ജൂലായ് 26 വ്യാഴാഴ്ചയിലെ യോഗം പിരിഞ്ഞു.
ലോക്സഭയില്‍ സ്പീക്കര്‍ ജിഎംസി ബാലയോഗി അനുസ്മരണ പ്രസംഗം നടത്തി. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയുടെ പ്രതിഫലനമായിരുന്നു അവരുടെ ജീവിതം. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. അവരുടെ അകാലചരമത്തില്‍ സഭ അനുശോചിക്കുന്നു - സ്പീക്കര്‍ പറഞ്ഞു.
നേരത്തെ സഭാനടപടികള്‍ തുടങ്ങുന്നതിനു മുമ്പായി ഫൂലന്‍ദേവിയുടെ സ്മരണയില്‍ സഭ ഒരു മിനിറ്റു നേരം മൗനം പാലിച്ചു.
രാജ്യസഭയില്‍ ചെയര്‍മാന്‍ കൃഷന്‍ കാന്ത് അനുസ്മരണ പ്രസംഗം നടത്തിയ ശേഷം സഭാംഗങ്ങള്‍ക്ക് സംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാനായി യോഗം പിരിച്ചുവിട്ടു.












Click it and Unblock the Notifications