ഫൂലന്റെ കൊല: പങ്കജ്സിംഗിനെ തിരയുന്നു
ദില്ലി: ഫൂലന്‍ദേവിയുടെ കൊലപാതകികളെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പല ഭാഗങ്ങളിലേക്കും ദില്ലി പൊലീസ് പ്രത്യേകസംഘങ്ങളെ അയക്കുന്നു. ഫൂലനെ കൊലപ്പെടുത്തിയ ശേഷം മൂന്ന് ആയുധധാരികളും രക്ഷപ്പെട്ട കാര്‍ ഓടിച്ചിരുന്ന പങ്കജ്സിംഗിനെ പൊലീസ് അന്വേഷിച്ചുവരുന്നു.
ഒരു സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്റെ ഡ്രൈവറാണ് പങ്കജ്സിംഗ്. കൊലയാളികള്‍ ഇയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വണ്ടിയോടിപ്പിച്ചതാണോ, അതോ ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നത് വ്യക്തമല്ല.
ഫൂലന്റെ മണ്ഡലമായ മിര്‍സാപൂറും പങ്കജിന്റെ ജന്മസ്ഥലമായ റോര്‍ക്കിയുമടക്കം യുപിയിലെ വിവിധ സ്ഥലങ്ങളിലാണ് ദില്ലി പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോയിരിക്കുന്നത്. കൊള്ളക്കാരിയായിരുന്ന കാലത്ത് ഫൂലന്‍ താക്കൂര്‍മാരെ കൂട്ടക്കൊല ചെയ്ത ഭീമിയിലേക്കും പൊലീസിനെ അയച്ചിട്ടുണ്ട്.












Click it and Unblock the Notifications