Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ വിമാനക്കൂലി കേരളം നല്‍കും

ദില്ലി: മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ വിമാനക്കൂലി കുടിശിക മൂന്ന് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

ഇതു സംബന്ധിച്ച് എയര്‍ ഹെഡ്ക്വാട്ടേഴ്സ് അക്കൗണ്ട്സ് ഡയറക്ടര്‍ കെ.ആര്‍.കാര്‍നിക് ചീഫ് ജസ്റിസ് അരിജിത് പസായത്തും ജസ്റിസ് ഡി.കെ.ജെയിനുമടങ്ങുന്ന ബെഞ്ചിനു മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. തുകയടക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളത്തിന്റെ ജോയിന്റ് സെക്രട്ടറി ആര്‍.പി. അബ്രഹാമിന്റെ കത്തും സത്യവാങ്മൂലത്തില്‍ അടക്കം ചെയ്തിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പണം അടയ്ക്കാമെന്നും കൂടുതല്‍ സമയം ചോദിക്കില്ലെന്നും കത്തില്‍ പറയുന്നു. 1995ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആന്റണി പ്രത്യേക വിമാനത്തില്‍ ദില്ലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നതിന്റെ കൂലിയായ പതിനാലു ലക്ഷത്തി അറുപതിനായിരം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

ഇത് നല്‍കില്ലെന്ന് നേരത്തെ നായനാര്‍ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദില്ലി ഹൈക്കോടതിയില്‍ ബി.എല്‍.വധേരയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ഏപ്രില്‍ 23ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+