കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്പിച്ചു
കണ്ണൂര്‍: തോട്ടടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സലീഷിനെ സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിപ്പരിക്കേല്പിച്ചു. സലീഷിന്റെ ജീപ്പ് അക്രമികള്‍ കത്തിക്കുകയും ചെയ്തു.
കുട്ടികളെ സ്കൂളില്‍ വിട്ട് മടങ്ങുമ്പോഴാണ് സലീഷിനു നേരെ ആക്രമണമുണ്ടായത്. ജീപ്പിന് തീവെച്ച ശേഷം അക്രമികള്‍ സലീഷിനെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ടു. തുടര്‍ന്ന് മാരകായുധങ്ങള്‍ കൊണ്ട് സലീഷിനെ വെട്ടി. സംഭവത്തിന് ശേഷം ഉടന്‍ തന്നെ അക്രമികള്‍ ഓടിമറഞ്ഞു.
ഗുരുതരമായി പരിക്കറ്റ സലീഷിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമികളെ തിരഞ്ഞുവരികയാണ്.
സ്കൂളിന് പുറത്ത് ഒരു സംഘം രാവിലെ മുതല്‍ കാത്തുനില്‍ക്കുന്നത് കണ്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇതിന് മുമ്പും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സലീഷ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications